ഹോം › ഗൾഫ്

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഫൈനല്‍ നാലിന്; ഒമാനും ബഹ്‌റൈനും കൊമ്പുകോര്‍ക്കും

By News Desk · 02 Jan 2025, 11:52 AM

കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈറ്റ് ബഹ്‌റൈനോട് അടിയറവ് പറഞ്ഞതോടെ 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ആരെല്ലാം കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായി. നാലിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സെമിയില്‍ വിജയിച്ച മറ്റൊരു ടീമായ ഒമാനുമായാവും ബഹ്‌റൈന്റെ പോരാട്ടം. കുവൈറ്റിനെ കേവലം ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബഹ്‌റൈന്‍ ഫൈനലിലേക്കുള്ള എന്‍ട്രി ഉറപ്പാക്കിയത്. ജാബെര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയമാണ് ഇരു രാജ്യങ്ങളുടെയും വാശിയേറിയ പോരാട്ടത്തിന് വേദിയാവുക. ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ സഊദിയെ 2-1ന് പരാജയപ്പെടുത്തിയ കരുത്തുമായാണ് ഒമാന്‍ ഫൈനല്‍ മത്സരത്തിലേക്ക് എത്തിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait#The Gulf cup

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›