ഹോം › ഗൾഫ്

മോശം പെരുമാറ്റവും വസ്ത്രധാരണവും; കുവൈറ്റ് അധികൃതര്‍ യുവതിക്ക് വിസ നിഷേധിച്ചു

By News Desk · 06 Dec 2024, 04:38 PM

കുവൈറ്റ് സിറ്റി: മോശം പെരുമാറ്റവും വസ്ത്രധാരണവും കാരണം യുവതിക്ക് കുവൈറ്റ് അധികൃതര്‍ വിസ നിഷേധിച്ചു. മാന്യമല്ലാത്ത രീതിയില്‍ പെരുമാറുകയും മോശം വസ്ത്രധാരണവുമായി വിസക്കായി എംബസി സന്ദര്‍ശിക്കുകയും ചെയ്ത യുവതിക്കാണ് വിസ നിഷേധിച്ചതെന്നും ഇവരെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യുവതി ഏത് രാജ്യക്കാരിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 18 വിസ പ്രകാരം തൊഴിലന്വേഷിക്കുന്ന യുവതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും മോശംപെരുമാറ്റത്തെക്കുറിച്ചും എംബസി അധികൃതര്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. വിസ അനുവദിക്കരുതെന്ന ശുപാര്‍ശയും എംബസി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസ നിഷേധിച്ചത്. രാജ്യത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait#Kuwait Police

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›