ഹോം › ഗൾഫ്

യുഎഇക്കൊപ്പം പുതുവത്സരം കളറാക്കി ബഹ്‌റൈനും

By News Desk · 03 Jan 2025, 01:41 AM

മനാമ: യുഎഇയിലെന്നപോലെ ബഹ്‌റൈനിലും പുതുവത്സരാഘോഷം കെങ്കേമമായി നടന്നു. ബഹ്‌റൈന്‍ വിനോദസഞ്ചാര വകുപ്പിന് കീഴിലായിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ദുബൈയിലേക്കെന്നപോലെ മാനമയിലേക്കും ജിസിസി പൗരന്മാരുടെ വന്‍ ഒഴുക്കാണ് ആഘോഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഉണ്ടായിരുന്നത്. ദി അവന്യൂസ് ബഹ്‌റൈനിലും ബഹ്‌റൈന്‍ ബേയിലും ഡ്രോണ്‍ ഷോകളും സംഘടിപ്പിച്ചിരുന്നു. ഖലാത്ത് അല്‍ ബഹ്‌റൈന്‍, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, ബഹ്‌റൈന്‍ ഹാര്‍ബര്‍, ബഹ്‌റൈന്‍ ബേ ബീച്ച്, ദ അവന്യൂസ് എന്നിവിടങ്ങളായിരുന്നു പുതുവത്സരാഘോഷത്തിന്റെ മുഖ്യ കേന്ദ്രങ്ങള്‍. പതിനായിരങ്ങളാണ് കരിമരുന്ന പ്രയോഗം ഉള്‍പ്പെടെയുള്ളവക്ക് സാക്ഷിയാവാന്‍ എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›