ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറുടെ നിയമനം ഉടന്‍

മനാമ: മൂന്ന് മാസമായി ഒഴിഞ്ഞികിടക്കുന്ന ഇന്ത്യന് അംബാസഡര് തസ്തിക ഉടനെ നികത്തുമെന്ന് അധികൃതര് അറിയിച്ചു. പിയൂഷ് ശ്രീവാസ്തവ ആയിരിക്കും പുതിയ അംബാസഡര്. മുന് അംബാസഡര് അലോക് കുമാര്
 

മനാമ: മൂന്ന് മാസമായി ഒഴിഞ്ഞികിടക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ തസ്തിക ഉടനെ നികത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പിയൂഷ് ശ്രീവാസ്തവ ആയിരിക്കും പുതിയ അംബാസഡര്‍. മുന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ കഴിഞ്ഞ ജനുവരി 30ന് വിരമിച്ച ശേഷം പുതിയ അംബാസഡര്‍ വന്നിരുന്നില്ല.

കൊറോണവൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അംബാസഡറുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. സ്വദേശത്തേക്ക് മടങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അംബാസഡറുടെ ഇടപെടലുകള്‍ അനിവാര്യമാണ്.

നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയാണ് പിയൂഷ് ശ്രീവാസ്തവ. നേരത്തെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ജര്‍മനി, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.