ബഹ്റൈനിൽ 382 പേർക്ക് കൂടി കോവിഡ്; 214 പേർക്ക് രോഗമുക്തി
മനാമ: ബഹ്റൈനിൽ പുതുതായി 382 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 165 പേർ പ്രവാസികളാണ്. 214 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്ന് പേർക്ക് യാത്രയിലുടെയുമാണ് രോഗം
Aug 11, 2020, 00:34 IST
മനാമ: ബഹ്റൈനിൽ പുതുതായി 382 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 165 പേർ പ്രവാസികളാണ്. 214 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്ന് പേർക്ക് യാത്രയിലുടെയുമാണ് രോഗം പകർന്നത്.
നിലവിൽ 2881 പേരാണ് ചികിത്സയിൽ കഴിയുന്നത്. 418 പേരാണ് കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 40967 ആയി ഉയർന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 38 വയസുള്ള സ്വദേശി പുരുഷനാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 163 ആയി.