ബഹ്റൈനില്‍ 375 പേർക്ക് കൂടി കോവിഡ്; 369 പേര്‍ക്ക് രോഗമുക്തി
മനാമ: ബഹ്റൈനില്‍ 375 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 138 പേര് പ്രവാസി തൊഴിലാളികളും 237 പേര് നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്. രാജ്യത്ത്
Aug 9, 2020, 11:38 IST
മനാമ: ബഹ്റൈനില്‍ 375 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 138 പേര് പ്രവാസി തൊഴിലാളികളും 237 പേര് നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്.
രാജ്യത്ത് നിലവിൽ 2788 പേരാണ് ചികിത്സയിൽ കഴിയുന്നത്. 369 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 39,945 ആയി ഉയർന്നു.അതേസമയം രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 156 ആയി.