ബഹറൈനില്‍ അനധികൃത പ്രവാസികള്‍ക്ക് നിയമാനുസൃതമാകാന്‍ അവസരം

മനാമ: ബഹറൈനില് നിയമം ലംഘിച്ച് കഴിയുന്ന താമസക്കാര്ക്ക് നിയമാനുസൃതമാകാന് ഒമ്പത് മാസത്തെ ഇളവ്. ലേബര് മാര്ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല് എം ആര് എ) ആണ് ഇക്കാര്യം
 

മനാമ: ബഹറൈനില്‍ നിയമം ലംഘിച്ച് കഴിയുന്ന താമസക്കാര്‍ക്ക് നിയമാനുസൃതമാകാന്‍ ഒമ്പത് മാസത്തെ ഇളവ്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) ആണ് ഇക്കാര്യം അറിയിച്ചത്.

വിവിധ തൊഴില്‍ വിഭാഗങ്ങളിലുള്ളവരും കാലാവധി കഴിഞ്ഞിട്ടും താമസ രേഖ പുതുക്കാത്തവര്‍ക്കും നിയമാനുസൃതമാകാന്‍ ഇത് പറ്റിയ അവസരമാണെന്ന് എല്‍ എം ആര്‍ എ ചൂണ്ടിക്കാട്ടി. കോവിഡിനെതിരെ രാജ്യം പോരാടുന്ന അവസരത്തില്‍ നിയമവിരുദ്ധ പ്രവാസികളെ മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് സഹായിക്കാനാണ് ഈ പദ്ധതിയെന്നും ഒമ്പത് മാസത്തിനുള്ള നിയമാനുസൃതമാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഗള്‍ഫില്‍ കുവൈത്ത് ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. കുവൈത്തില്‍ ഏപ്രില്‍ അവസാനം വരെയാണ് പൊതുമാപ്പ് ലഭിക്കുക.