ബഹറൈനില്‍ പോസ്റ്റ് ഓഫീസ് വഴിയുള്ള ട്രാഫിക് സേവനങ്ങള്‍ നിര്‍ത്തുന്നു

മനാമ: മെയ് മാസം മുതല് പോസ്റ്റ് ഓഫീസുകള് മുഖേനയുള്ള ട്രാഫിക് സേവനങ്ങള് അവസാനിപ്പിക്കാന് ജനറല് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പകരം ഓണ്ലൈന് വഴിയായിരിക്കും അപേക്ഷകള് സ്വീകരിക്കുക.
 

മനാമ: മെയ് മാസം മുതല്‍ പോസ്റ്റ് ഓഫീസുകള്‍ മുഖേനയുള്ള ട്രാഫിക് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പകരം ഓണ്‍ലൈന്‍ വഴിയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. www.bahrain.bh എന്ന പോര്‍ട്ടലും ആപ്പും സദദ് ഉപകരണങ്ങളും പ്രയോജനപ്പെടുത്താം. ഇ അപേക്ഷ പ്രകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ പോസ്റ്റ് ഓഫീസിലൂടെയാണ് അയക്കുക.

അതിനിടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടിയുണ്ടായി. 36കാരനായ പ്രവാസി പുരുഷനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് കാലങ്ങളായി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. നിലവില്‍ രാജ്യത്ത് ഒരു കോവിഡ് രോഗിയൊഴികെ മറ്റുള്ളവരുടെയെല്ലാം നില തൃപ്തികരമണ്.