ബഹറൈനില്‍ മുനിസിപ്പല്‍ കെട്ടിടങ്ങളെ മൂന്ന് മാസത്തേക്ക് വാടകയില്‍ നിന്ന് ഒഴിവാക്കി

മനാമ: മുനിസിപ്പല് കെട്ടിടങ്ങളുടെ വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കാന് മുനിസിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രി ഇസ്സാം ബിന് അബ്ദുല്ല ഖലഫ് നിര്ദ്ദേശം നല്കി. ഏപ്രില് മുതലാണ് ഇളവ് ആരംഭിക്കുക.
 

മനാമ: മുനിസിപ്പല്‍ കെട്ടിടങ്ങളുടെ വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ മുനിസിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രി ഇസ്സാം ബിന്‍ അബ്ദുല്ല ഖലഫ് നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ മുതലാണ് ഇളവ് ആരംഭിക്കുക.

നിലവിലെ സ്ഥിതിയില്‍ നിക്ഷേപകരെയും വ്യാപാരികളെയും സംരക്ഷിക്കാനാണ് ഈ പദ്ധതി. മുന്‍സിപ്പല്‍ കെട്ടിം ഉപയോഗിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്റ്റാന്‍ഡ് ഉടമസ്ഥര്‍, വാടകക്കെടുത്തവര്‍, മാളുകളിലെയും മുന്‍സിപ്പല്‍ ഷോപ്പുകളിലെയും ചെറുകിട ഷോപ്പുകള്‍ തുടങ്ങിയവക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്വകാര്യ മേഖലക്ക് നിലവിലെ പ്രതിസന്ധി മറികടക്കാനാണ് ഇത്തരം തീരുമാനങ്ങള്‍. മാത്രമല്ല, സ്വകാര്യ മേഖലക്ക് ആവശ്യമായ പണമൊഴുക്ക് സാധ്യമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.