ബഹറൈനില്‍ ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

മനാമ: റമസാനില് രാവിലെ ഏഴ് മുതല് ഉച്ചക്ക് രണ്ട് വരെയായിരിക്കും ഡ്രൈവിംഗ് ലേണിംഗ് ഡയറക്ടറേറ്റ്, സെക്യൂരിറ്റി കോംപ്ലക്സ്, ഹെഡ്ക്വാര്ട്ടേഴ്സ് എന്നിവയുടെ പ്രവര്ത്തനമുണ്ടാകുകയെന്ന് ജനറല് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
 

മനാമ: റമസാനില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും ഡ്രൈവിംഗ് ലേണിംഗ് ഡയറക്ടറേറ്റ്, സെക്യൂരിറ്റി കോംപ്ലക്‌സ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനമുണ്ടാകുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. ഹമദ് ടൗണ്‍ സെന്ററിലെയും ഹിദ്ദിലെയും സിഞ്ചിലെയും ലുലു കോംപ്ലക്‌സിലെയും ഫോറിന്‍ സര്‍വീസ് സെന്ററുകളുടെ സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് മൂന്ന് വരെയായിരിക്കും.

അതേസമയം, ജനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. bahrain.bh എന്ന വെബ്‌സൈറ്റിലും skiplino, sadad എന്ന ആപ്പിലും എല്ലാ ഗവര്‍ണറേറ്റുകളിലെയും ഓണ്‍ലൈനിലും സേവനങ്ങള്‍ ലഭ്യമാണ്. നേരിട്ട് ഹാജരാകേണ്ട സേവനങ്ങള്‍ക്ക് skiplino  ആപ്പ് വഴി ബുക്ക് ചെയ്യണം.