{"vars":{"id": "89527:4990"}}

ബഹ്‌റൈന്‍ രാജാവിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും

 
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഒമാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കാമാവുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഉന്നതതല പ്രതിനിധി സംഘവുമായി എത്തുന്ന ഹമദ് ബിന്‍ ഖലീഫ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതും താല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലാ വിഷയങ്ങളും ഗാസ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമെല്ലാം ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.