ഹോം › ഗൾഫ്

മാള്‍ ഓഫ് ദ എമിറേറ്റ്‌സില്‍ ഇന്നുമുതല്‍ ബാരിയര്‍ലെസ് പാര്‍ക്കിംഗ്

By News Desk · 03 Feb 2025, 01:17 PM

ദുബൈ: ദുബൈ ഇന്നുമുതല്‍ മാള്‍ ഓഫ് ദ എമിറേറ്റസില്‍ ബാരിയര്‍ ലെസ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി അധികൃതര്‍. ഇതു സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതായാണ് വിവരം. കഴിഞ്ഞ മാസം അവസാനം ഇത്തരം ഒരു സംവിധാനം ദെയ്‌റ സിറ്റി സെന്ററില്‍ ആരംഭിച്ചിരുന്നു ഇതിന്റെ തുടര്‍ച്ചയാണ് മാള്‍ ഓഫ് ദ എമിറൈറ്റ്‌സിലും ഏര്‍പ്പെടുത്തുന്നതെന്ന് നടത്തിപ്പുകാരായ മാജിദ് അല്‍ഫുതൈം ഗ്രൂപ്പ് അറിയിച്ചു കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാരിയര്‍ലെസ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി മാജിദ് അല്‍ഫുതൈം അറിയിച്ചത്. ദുബൈയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടത്തുന്ന പാര്‍ക്കിങ് പിജെഎസ്‌സി എന്ന ഏറ്റവും വലിയ പാര്‍ക്കിംഗ് ഫെസിലിറ്റി സ്ഥാപനവുമായി ഇതിനായി മാജിദ് അല്‍ ഫുത്തൈം അഞ്ചു വര്‍ഷത്തെ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. സംവിധാനം നിലവില്‍ വരുന്നതോടെ പാര്‍ക്കിങ്ങിന് പ്രവേശിക്കുമ്പോഴും പുറത്തേക്ക് എക്‌സിറ്റ് ആകുമ്പോഴും വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാന്‍ സാധിക്കും പിജെഎസ്‌സിയുടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പാര്‍ക്കിങ്ങിന് ഹൈടെക് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പാര്‍ക്കിംഗ് ചാര്‍ജില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നു ഗ്രൂപ്പ് അറിയിച്ചു. സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ദീര്‍ഘനേരം കാത്തു നില്‍ക്കുന്നതും പാര്‍ക്കിംഗ് ടിക്കറ്റ് നഷ്ടമാവുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും എല്ലാം പരിഹരിക്കപ്പെടുമെന്നതാണ് ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും വലിയ നേട്ടം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›