ഹോം › ഗൾഫ്

മികച്ച റോഡ്: ജി 20 രാജ്യങ്ങളില്‍ സഊദിക്ക് നാലാം സ്ഥാനം

By MJ Desk · 14 Aug 2024, 07:27 PM

റിയാദ്: ജി 20 രാജ്യങ്ങള്‍ക്കിടയില്‍ റോഡിന്റെ ഗുണനിലവാര സൂചികയില്‍ സഊദിക്ക് നാലാം സ്ഥാനം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് രാജ്യത്തെ റോഡിന്റെ നിലവാരം ജി 20 ഗുണനിലവാര മാനദണ്ഡം പാലിച്ച് പരിശോധിച്ചത്. നിലവില്‍ റോഡിന്റെ സുരക്ഷാ സൂചിക 5.7 ആണ്. ഈ വര്‍ഷത്തെ പരിശോധനയില്‍ രാജ്യത്തെ റോഡുകളില്‍ 77 ശതമാനവും ജി 20യുടെ സുരക്ഷാ മാനദണ്ഡത്തിന് യോജിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 66 ശതമാനം റോഡുകളായിരുന്നു ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. സുരക്ഷ, ഗുണനിലവാരം, ഗതാഗത സാന്ദ്രത ഇവയെല്ലാം ഉറപ്പാക്കാന്‍ സഊദി ഭരണകൂടം നടപ്പാക്കിയ റോഡ്‌സ് സെക്ടര്‍ സ്ട്രാറ്റജി ആരംഭിച്ച് 500 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവന്നിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#G20#GlobalRankings#Infrastructure#Riyadh#RoadQuality#RoadSafety#RoadsGeneralAuthority#SafetyIndex#SaudiArabia#Transport

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›