ഹോം › ഗൾഫ്

ദുബൈ തുറമുഖത്ത് ബോട്ടിന് തീപിടിച്ചു

By News Desk · 30 Dec 2024, 11:21 PM

ദുബൈ: ദുബൈ ഹാര്‍ബറിന് സമീപത്തെ മറൈന്‍ പെട്രോള്‍ സ്‌റ്റേഷനടുത്ത് ബോട്ടിന് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.24നായിരുന്നു സംഭവം. ബോട്ടുകള്‍ക്ക് പെട്രോള്‍ നിറക്കാനുള്ള പമ്പിന് സമീപത്തായാണ് ബോട്ടിന് തീപിടിച്ചതെന്ന് ദുബൈ സിവില്‍ ഡിഫന്‍സും അറിയിച്ചു. തീപിടിച്ചതോടെ വളരെ ഉയരത്തില്‍ വരെ പുക ഉയര്‍ന്നിരുന്നു. ദുബൈ പോര്‍ട്ടിന്റെ ഏത് ഭാഗത്തുനിന്നാലും കാണാവുന്ന വിധത്തിലായിരുന്നു പുക ഉയര്‍ന്നത്. ബോട്ടുകളും യാനങ്ങളുമെല്ലാം കടന്നുപോകുന്നതിന് സമീപത്തായിരുന്നു അപകടമെങ്കിലും തീ വളരെ വേഗം നിയന്ത്രണ വിധേയമാക്കിയത് വന്‍ അപായം ഒഴിവാക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›