മറഡോണയെ വഹിച്ച് ബുർജ് ഖലീഫ
ദുബായ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണക്ക് യു.എ.ഇയുടെ ആദരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മറഡോണയുടെ ചിത്രങ്ങൾ പതിഞ്ഞു. ദുബായ് കായികമേഖലയുടെ ഓണററി
Nov 29, 2020, 16:32 IST
ദുബായ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണക്ക് യു.എ.ഇയുടെ ആദരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മറഡോണയുടെ ചിത്രങ്ങൾ പതിഞ്ഞു. ദുബായ് കായികമേഖലയുടെ ഓണററി അംബാസഡറായിരുന്നു മറഡോണ.
1986 ൽ അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത മറഡോണ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 2011 മുതൽ ദുബായിലുണ്ടായിരുന്ന മറഡോണ അൽ വാസൽ ക്ലബിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ചു. ദുബായ് മാധ്യമങ്ങൾ മറഡോണയുടെ വിടവാങ്ങലിന് വൻ കവറേജാണ് നൽകിയത്.
ഇന്നലെ വൈകുന്നേരം ബുർജ് ഖലീഫയുടെ ഭിത്തികളിൽ വർണാഭമായ മറഡോണ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. മറഡോണയുടെ ഫുട്ബോൾ ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ് ബുർജിൽ പ്രത്യക്ഷപ്പെട്ടത്. മറഡോണയോടുള്ള ആദരമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത് ബുർജ് നിർമാതാക്കളായ ഇഅ്മാർ ട്വിറ്ററിൽ പറഞ്ഞു.