ഹോം › ഗൾഫ്

ഇന്ന് മഴക്ക് സാധ്യത

By News Desk · 11 Dec 2024, 12:36 PM

അബുദാബി: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്ക്, കിഴക്ക് പ്രദേശങ്ങളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. പകല്‍ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. പൊതുവില്‍ 30 ഡിഗ്രി സെല്‍ഷ്യസ് ചൂടാവും അനുഭവപ്പെടുകയെങ്കിലും ദുബൈയിലും അബുദാബിയിലും 28 ഡിഗ്രിയേ ഉണ്ടാവൂ. രാത്രി അന്തരീക്ഷ ഈര്‍പം വര്‍ധിക്കും, ഇത് വ്യാഴാഴ്ച പുലര്‍ച്ചെ വരെ തുടരാം. അബുദാബിയില്‍ കുറഞ്ഞ താപനില 17ഉം ദുബൈയില്‍ ഇത് 19 ആയിരിക്കും. ഉള്‍നാടുകളില്‍ താപനില എട്ടു ഡിഗ്രിവരെ താഴാനും ഇടയുണ്ട്. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ ചില ഭാഗങ്ങള്‍ക്കായി കാലാവസ്ഥാ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. റോഡില്‍ ദൂരപരിധി ഇതിനാല്‍ കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rain

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›