ഹോം › ഗൾഫ്

പൗരത്വ വിവാദം: 18,775 പേരുടെ പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു

By News Desk · 01 Jan 2025, 12:47 PM

കുവൈറ്റ് സിറ്റി: അനര്‍ഹമായി ചില ആളുകള്‍ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ 18,775 പേര്‍ക്ക് നല്‍കിയ കുവൈറ്റ് പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് അധികൃതര്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സുപ്രിം കമ്മിറ്റിയാണ് അന്വേഷണം നടത്തി നല്‍കിയ പൗരത്വം മുഴുവന്‍ പരിശോധിച്ച് ഇവരില്‍ അനര്‍ഹര്‍ കടന്നുകൂടിയോയെന്ന് പരിശോധിച്ച് ഉറപ്പാക്കുക. പൗരത്വം പിന്‍വലിക്കുക, റദ്ദാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളാന്‍ കമ്മിറ്റി അമീറിനോട് ശുപാര്‍ശ ചെയ്യുമെന്നാണ് കരുതുന്നത്. ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പൗരത്വങ്ങള്‍ കുവൈറ്റ് പിന്‍വലിച്ചത്. ഒരൊറ്റ മാസത്തില്‍ 11,805 പേരുടെ കുവൈറ്റ് പൗരത്വമാണ് ശരിയായ മാര്‍ഗത്തില്‍ നേടിയതല്ലെന്ന കണ്ടെത്തലില്‍ പിന്‍വലിച്ചത്. ഓഗസ്റ്റ് മുതല്‍ ഇങ്ങോട്ടുള്ള കണക്കെടുത്താല്‍ ഡിസംബറില്‍ റദ്ദാക്കിയത് മൊത്തം സംഖ്യയുടെ 63 ശതമാനത്തോളമാണ്. നവംബറില്‍ 5,870 പേരുടെ പൗരത്വം റദ്ദ്‌ചെയ്തിരുന്നു. ഒക്ടോബറില്‍ 820ഉം സെപ്റ്റംബറില്‍ 202ഉം ഓഗസ്റ്റില്‍ 78 പേര്‍ക്കാണ് കുവൈറ്റ് പൗരത്വം നഷ്ടമായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›