{"vars":{"id": "89527:4990"}}

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ പണി പുനരാരംഭിച്ചു

 
ജിദ്ദ: നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാവുമെന്ന് പ്രതീക്ഷിക്കുന്ന ജിദ്ദ ടവറിന്റെ നിര്‍മാണം പുനരാരംഭിച്ചതായി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കിങ്ഡം ഹോള്‍ഡിങ് കമ്പനി വെളിപ്പെടുത്തി. ഒരു കിലോമീറ്റര്‍ ഉയരം പ്രതീക്ഷിക്കുന്ന ടവര്‍ പൂര്‍ത്തിയാവുന്നതോടെ സഊദിയുടെ ആര്‍കിടെക്ചറല്‍ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറുന്നതിനൊപ്പം ടവര്‍ വലിയ സാമ്പത്തിക അവസരംകൂടി പ്രധാനം ചെയ്യുമെന്നാണ് കരുതുന്നതെന്നും പദ്ധതിയുടെ പുനരാരംഭത്തെക്കുറിച്ച് അറിയിക്കവേ കിങ്ഡം ഹോള്‍ഡിങ് കമ്പനി സിഇഒ എഞ്ചി. തലാല്‍ അല്‍മൈമാന്‍ വ്യക്തമാക്കി. ജിദ്ദ ടവര്‍ നൂതനാശയങ്ങളുടെ പ്രതീകമാവുന്നതിനൊപ്പം വളര്‍ച്ചയെ തുണക്കുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.