യു എ ഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഫിലിപ്പൈൻസ് സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഫിലിപ്പൈൻസ് സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി.

ചൈനീസ് നഗരമായ വുഹാനിൽ നിന്നെത്തിയ അഞ്ചംഗ കുടുംബത്തിനായിരുന്നു ആദ്യം രോഗബാധ സ്ഥിരീകരിച്ചിരുന്നത്.