ഹോം › ഗൾഫ്

അഴിമതി: ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ സഊദിയില്‍ അറസ്റ്റില്‍

By News Desk · 14 Dec 2024, 06:04 PM

റിയാദ്: സര്‍ക്കാര്‍ സര്‍വിസിനെ അഴിമതി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ പരിശോധനകളില്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പിടിയിലായതായി അധികൃതര്‍ വെളിപ്പെടുത്തി. സഊദി ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരില്‍ ഒരാള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. രണ്ടാമന്‍ 1,9 കോടി റിയാലിന്റെ സാമ്പത്തിക തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 6.5 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. 44.61 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയ നോട്ടറി പബ്ലിക്കായി ചുമതലയുള്ള വ്യക്തിയും നാടുകടത്തല്‍ ഒഴിവാക്കാന്‍ 60,000 റിയാല്‍ കൈപറ്റിയ ജയില്‍ ജനറല്‍ ഡയരക്ടറേറ്റിലെ മേജറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. താമസക്കാരനില്‍നിന്നും 30,000 റിയാല്‍ മോഷ്ടിച്ച സുരക്ഷാ പട്രോളിങ്ങിലെ നോണ്‍ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥന്‍ പിടിയിലായപ്പോള്‍ ജില്ലാ മേയറെ കൈക്കൂലി വാങ്ങവേ കൈയോടെ പൊക്കിയതായും ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്‍ അധികൃതര്‍ വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›