ഹോം › ഗൾഫ്

സിഎസ്‌ഐ ഇടവകയുടെ കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍

By News Desk · 25 Dec 2024, 03:28 PM

ദുബൈ: സിഎസ്‌ഐ ഇടവകയുടെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച കൊയര്‍ സംഘം അന്‍പതിന്റെ നിറവില്‍. 12 അംഗങ്ങളുമായി ആരംഭിച്ച ദുബൈയിലെ സിഎസ്‌ഐ പാരിഷ്(മലയാളം) ആണ് ഈ ക്രിസ്മസ് കാലത്ത് അന്‍പതിന്റെ നിറവില്‍ എത്തിനില്‍ക്കുന്നത്. ഈ മാസം ആദ്യമാണ് ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ കരോള്‍ സംഘം 170 അംഗങ്ങളെ ഉള്‍പ്പെടുത്തി 50ാം വാര്‍ഷി പരിപാടിയുടെ ഭാഗമായി സംഗീതം ഒരുക്കിയത്. ‘ഞങ്ങളുടെ കൊയര്‍ 50 വര്‍ഷമായി സംഗീത ശുശ്രൂഷയുമായി തുടരുകയാണെന്ന് ഇടവക വികാരിയായ റവ. രാജു ജേക്കബ് വ്യക്തമാക്കി. ഗായക സംഘത്തിലെ ഓരോ അംഗവും തങ്ങളുടെ ആത്മാവും ഹൃദയവും അര്‍പ്പിച്ചാണ് ഈ സംഘത്തെ നിലനിര്‍ത്തികൊണ്ടുപോകുന്നത്. 1975ലെ കൊയര്‍ മാസ്റ്റര്‍ ആയ ജെ ഇ മാത്യു ഉള്‍പ്പെടെ 600ല്‍ അധികം പേരാണ് സംഗീത ശുശ്രൂഷകളില്‍ പങ്കാളികളായത്. ഇന്ന് സംഘത്തില്‍ 115 അംഗങ്ങളുണ്ട്. ജൂനിയര്‍ കൊയറില്‍ 55 യുവാക്കളും ഉള്ളതായും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›