ഹോം › ഗൾഫ്

ദീവ ഒമ്പത് മാസത്തിനിടെ ഉത്പാദിപ്പിച്ചത് 45.14 ടിഡബ്ലിയുഎച്ച് പവര്‍

By News Desk · 21 Dec 2024, 04:14 PM

ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളിലായി ദീവ(ദുബൈ ഇലക്ട്രിസിറ്റി ആ്ന്റ് വാട്ടര്‍ അതോറിറ്റി) 45.14 ടിഡബ്ലിയുഎച്ച്(ടെറാവാട്ട് ഹവേഴ്‌സ്) വൈദ്യുതിയും വെള്ളവും ഉല്‍പാദിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.49 ശതമാനം കൂടുതലാണ് 2024ല്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്. ദുബൈയിലെ ജനങ്ങളുടെയും സന്ദര്‍ശകരുടെ വര്‍ധനവിന് അനുസൃതമായ രീതിയില്‍ വൈദ്യുതിയും വെള്ളവും എത്തിക്കുകയെന്ന ദീവയുടെ പ്രതിബദ്ധതയാണ് ഉല്‍പാദന വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്ന് എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. എമിറേറ്റിന്റെ സാമ്പത്തിക പ്രകടനത്തെ ശക്തമായി പിന്തുണക്കുകയെന്ന നയത്തിന്റെ കൂടി ഭാഗമാണ് ഉല്‍പാനദ വര്‍ധനവില്‍ നിഴലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›