ജോലി സ്ഥലത്തുണ്ടായ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Mar 27, 2026, 14:35 IST
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു
ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു