ഹോം › ഗൾഫ്

വാര്‍ഷിക വരുമാനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി ദീവാ; വരുമാനമായി ലഭിച്ചത് 3,980 കോടി

By News Desk · 12 Feb 2025, 06:04 PM

ദുബായ്: കടന്നുപോയ വര്‍ഷമായ 2024ല്‍ വരുമാനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ) അറിയിച്ചു. 2023മായി താരതമ്യപ്പെടുത്തുമ്പോഴാണ് 2024ല്‍ സ്ഥാപനത്തിന് വലിയ ലാഭം നേടാന്‍ സാധിച്ചിരിക്കുന്നത്. 2023ല്‍ 1,570 കോടി ദിര്‍ഹമായിരുന്നു ലാഭമായി ദീവക്ക് ലഭിച്ചതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,980 കോടി ദിര്‍ഹമായിരുന്നു. 2024ന്റെ അവസാന പാദത്തില്‍ മാത്രം 745 കോടി ദിര്‍ഹമാണ് നേടാനായത്. ദീവ അറ്റാതായമായി 176 കോടി ദിര്‍ഹമാണ് കഴിഞ്ഞവര്‍ഷത്തില്‍ നേടിയത്. ദീവയുടെ കീഴിലുള്ള മുഴുവന്‍ പദ്ധതികളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലും മികച്ച പ്രകടനം സാധ്യമായതാണ് വരുമാനം റെക്കോര്‍ഡിലേക്ക് എത്തിച്ചതെന്ന് ദീവ എംഡിയും സിഇഒയുമായ മുഹമ്മദ് അല്‍ത്തായര്‍ വ്യക്തമാക്കി. വര്‍ഷത്തില്‍ ഒരു മിനിറ്റിന് താഴെയാണ് ഇവയുടെ കസ്റ്റമര്‍ മിനിറ്റ് ലോസ്റ്റ് എന്നും ലോകത്ത് ഏറ്റവും കുറഞ്ഞ വൈദ്യുതി ലൈന്‍ നഷ്ടമായ രണ്ട് ശതമാനം എന്നത് ദീവയുടേതാണ്. കസ്റ്റമര്‍ മിനുട്ട് ലോസ്റ്റ് ദീവയുടെത് ഒരു മിനുട്ടില്‍ താഴെ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›