ഹോം › ഗൾഫ്

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി ഡോ. എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി

By News Desk · 10 Dec 2024, 11:57 AM

മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ലത്തീഫ് ബിന്‍ റശീദ് അല്‍ സയാനിയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ സൗഹൃദവും പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളും മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം ഇരു മന്ത്രിമാരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കാലങ്ങളായി തുടരുന്ന സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇരുപതാമത് മനാമ ഡയലോഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജയശങ്കര്‍. ഇന്ന് നടക്കുന്ന ഇന്ത്യ-ബഹ്‌റൈന്‍ ഹയര്‍ കമ്മിറ്റിയുടെ യോഗത്തിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gulf#Jayashankar#Manama#minister

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›