ഹോം › ഗൾഫ്

ദുബൈയില്‍ ഡ്രോണ്‍ ഡെലിവറി സര്‍വിസ് ആരംഭിച്ചു

By News Desk · 17 Dec 2024, 09:56 PM

ദുബൈ: നാലു ഓപറേഷന്‍ റൂട്ടുകളിലായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സര്‍വിസ് ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ ആദ്യമായാണ് ഇത്തരം ഒരു സേവനം ലഭ്യമാവുന്നത്. ഇന്നലെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. കീട്ട ഡ്രോണ്‍ എന്ന കമ്പനിക്കാണ് മരുന്നും പാര്‍സല്‍ വസ്തുക്കളും ഡ്രോണ്‍ ഉപയോഗിച്ച് ദുബൈയില്‍ പാര്‍സലായി എത്തിക്കാന്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുബൈ സിലികോണ്‍ ഓയാസിസിലാണ് സേവനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആറ് ഡ്രോണ്‍ സര്‍വിസുകള്‍ക്കാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദുബൈയും അബുദാബിയും ഇത്തരത്തിലുള്ള പുതിയ സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചുള്ള ഗതാഗത മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ദുബൈയുടെ സുപ്രധാന ചുവടുവെപ്പ്. സിലികോണ്‍ ഓയസിസിലെ റോച്ചെസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദുബൈ ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലാണ് ഗാതഗത തടസം ഒഴിവാകുന്ന ഏറ്റവും വേഗത്തില്‍ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dron Delivery

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›