പോലീസുകാരെ വേട്ടനായ്ക്കളെ വിട്ട് ആക്രമിച്ച മയക്കുമരുന്ന് ഡീലര്‍ക്ക് 13 വര്‍ഷത്തെ തടവ്

ഫുജൈറ: പോലീസുകാര്ക്ക് നേരെ കത്തിയാക്രമണം നടത്തിയ ജി സി സി മയക്കുമരുന്ന് ഡീലര്ക്ക് 13 വര്ഷം തടവും 20000 ദിര്ഹം പിഴയും ശിക്ഷ വിധിച്ച് ഫുജൈറ ക്രിമിനല്
 

ഫുജൈറ: പോലീസുകാര്‍ക്ക് നേരെ കത്തിയാക്രമണം നടത്തിയ ജി സി സി മയക്കുമരുന്ന് ഡീലര്‍ക്ക് 13 വര്‍ഷം തടവും 20000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ച് ഫുജൈറ ക്രിമിനല്‍ കോടതി. അറസ്റ്റ് ചെറുക്കുന്നതിനായി ഇയാള്‍ പോലീസുകാരെ ആക്രമിച്ചിരുന്നു. വേട്ട നായയെ ഉപയോഗിച്ചും ആക്രമിച്ചു. മയക്കുമരുന്ന് കൈവശം വെക്കുകയും ചെയ്തു. ഈ കുറ്റങ്ങളെല്ലാം കോടതി കണ്ടെത്തിയിട്ടുണ്ട്.

പത്ത് വര്‍ഷത്തെ തടവും അരലക്ഷം ദിര്‍ഹം പിഴയുമായിരുന്നു കീഴ്‌ക്കോടതി വിധിച്ചിരുന്നത്. വന്‍തോതില്‍ മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫുജൈറ പോലീസുകാര്‍ ഇയാളുടെ വീട്ടിലെത്തിയത്.