ഹോം › ഗൾഫ്

മയക്കുമരുന്ന് വിതരണം: യുവതിക്ക് അഞ്ചു വര്‍ഷം തടവ്

By News Desk · 02 Jan 2025, 01:18 PM

ദുബൈ: മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ യുവതിക്ക് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ദുബൈയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് നിരോധിത മയക്കുമരുന്നായ ആംഫിറ്റാമിന്‍ വിതരണം ചെയ്തത്. കേസില്‍ ഇവര്‍ക്കൊപ്പം പിടിയിലായ പരിചയക്കാരനായ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന യുവാവിനെ കോടതി വെറുതേവിട്ടു. സത്‌വയില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പൊലിസിന്റെ മയക്കുമരുന്ന വിരുദ്ധ വിഭാഗം 2024 ഏപ്രില്‍ രണ്ടിന് റെയ്ഡ് നടത്തിയതും മയക്കുമരുന്നുമായി യുവാവിനെ പിടികൂടുന്നതും. മൂത്രം പരിശോധിച്ചായിരുന്നു ആംഫിറ്റാമിനും മെതാംഫിറ്റാമിനും ഇയാള്‍ ഉപയോഗിച്ചതായി ശാസ്ത്രീയമായി കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്തില്‍ നിന്നാണ് വിതരണക്കാരിയായ സുഹൃത്തായ യുവതി പിടിയിലാവുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›