ഹോം › ഗൾഫ്

കഞ്ചാവ് വിതരണക്കാരനായ ബംഗ്ലാദേശിക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

By News Desk · 06 Dec 2024, 04:15 PM

ദുബൈ: മയക്കുമരുന്ന് വിതരണക്കാരനായ ബംഗ്ലാദേശ് പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. കൂട്ടാളിക്കൊപ്പം മയക്കുമരുന്ന് വില്‍പനക്കായി ശ്രമിക്കുന്നതിനിടെയായിരുന്നു 35 കാരനായ പ്രതിയെ തൊണ്ടി സഹിതം പിടികൂടിയത്. അല്‍ നഹ്ദയില്‍നിന്നായിരുന്നു ദുബൈ പൊലിസ് സ്റ്റിങ് ഓപറേഷനിലൂടെ ഇയാളെ പിടികൂടിയത്. ഉമ്മുല്‍ഖ്വയിന്‍ പൊലിസിന്റെ ആന്റി നാര്‍കോട്ടിക് വകുപ്പിന്റെ കൂടി സഹായത്തോടെയായിരുന്നു ദുബൈ പൊലിസിന്റെ ഓപറേഷന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജോര്‍ദാന്‍കാരനായ 30 വയസുള്ള യുവാവിനെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ദുബൈ പൊലിസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നും 33 കാരനായ ജാമാതാവായ സുഡാന്‍ പൗരനാണ് കഞ്ചാവ് നല്‍കിയതെന്ന് ബോധ്യപ്പെടുകയായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു ഫെസ്റ്റിവല്‍ സിറ്റിയിലെ ഒരു പാര്‍ക്കിങ് മേഖലയില്‍നിന്നും ഇയാള്‍ അറസ്റ്റിലാവുന്നത്. പിന്നീട് ഇയാളുടെ ദുബൈ സ്‌പോട്‌സ് സിറ്റിയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യ പ്രതിയായ ബംഗ്ലാദേശിയെ സുഡാനിയുടെ സഹായത്തോടെ മയക്കുമരുന്ന് വാങ്ങാനെന്ന നാട്യത്തില്‍ സമീപിച്ച് പൊലിസ് അറസ്റ്റുചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›