ഹോം › ഗൾഫ്

എയർ കാർഗോയെ മറയാക്കി 1.2 ടൺ ലഹരി മരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് തകർത്തു

By News Desk · 11 Feb 2025, 03:29 PM

ദുബായ്: എയർ കാർഗോയുടെ മറവിൽ 1.2 മെട്രിക് ടൺ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് തകർത്തു. മനുഷ്യന്റെ മാനസിക നിലയിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാവുന്ന ശക്തിയേറിയ മയക്കുമരുന്നാണ് പിടികൂടിയത് എന്ന് ദുബായ് കസ്റ്റംസ് വെളിപ്പെടുത്തി. ദുബായ് വിമാനത്താവളത്തിലെ അതിനൂതനമായ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മികവുമാണ് മയക്കുമരുന്ന് കടത്ത് തടയാൻ സഹായിച്ചതെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും തുറമുഖ കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷന്റെ സിഇഒയും ചെയർമാനുമായ സുൽത്താൻ ബിന്‍ സുലായം വ്യക്തമാക്കി. നിരോധിത ഉൽപന്നങ്ങൾ സംഘടിതമായി കടത്താനുള്ള ഏത് നീക്കത്തെയും തങ്ങൾ തടയാൻ ശ്രമിക്കുമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോക്ടർ അബ്ദുല്ല ബുസൈനാദും പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›