ആഗോള സംരംഭകത്വ പദ്ധതിയുമായി ഡിസ്ട്രിക്ട് 2020

ദുബൈ: സ്കെയിൽ 2 ദുബൈ എന്ന പേരിൽ ആഗോള സംരംഭകത്വ പദ്ധതി ആരംഭിച്ച് ഡിസ്ട്രിക്ട് 2020. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തലങ്ങളിൽ സംരംഭകങ്ങളും ചെറുകിട വ്യവസായങ്ങളും വിപുലപ്പെടുത്താൻ
 

ദുബൈ: സ്‌കെയിൽ 2 ദുബൈ എന്ന പേരിൽ ആഗോള സംരംഭകത്വ പദ്ധതി ആരംഭിച്ച് ഡിസ്ട്രിക്ട് 2020. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തലങ്ങളിൽ സംരംഭകങ്ങളും ചെറുകിട വ്യവസായങ്ങളും വിപുലപ്പെടുത്താൻ സാധിക്കുന്നതാണിത്.

എക്സ്പോയിൽ ചേർന്നുകൊണ്ട് സമ്മിശ്ര സമൂഹ ഉപയോഗവും നൂതന അന്തരീക്ഷവും നൽകുന്നതാകും ഡിസ്ട്രിക്ട് 2020. ദുബൈയുടെ നൂതന കണ്ടുപിടുത്ത സമ്പദ്ഘടനയുടെ വളർച്ചക്ക് ഇത് സഹായിക്കും. ലോകത്തുടനീളമുള്ള സംരംഭങ്ങളെ ലക്ഷ്യംവെച്ചുള്ള ഡിസ്ട്രിക്ട് 2020യുടെ സ്‌കെയിൽ 2 ദുബൈ പദ്ധതി എക്സ്പോ 2020 വേദിയിലാകും നിർമിക്കുക. എക്സ്പോയുടെ ദർശനം ആഗോള മനസ്സുകളിൽ പ്രചരിപ്പിക്കുകയും വൈവിധ്യവും നൂതനത്വും അറിവ് പങ്കുവെക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കമ്പനികൾക്ക് ഇത് ഏറെ ഗുണം ചെയ്യും.

തങ്ങളുടെ വ്യവസായങ്ങൾ ദുബൈയിൽ എങ്ങനെയെന്ന് അളക്കാൻ സ്റ്റാർട്ട് അപ്പുകൾക്കും ആഗോള ഇന്നോവേറ്റർമാർക്കും ഇതിലൂടെ സാധിക്കും. തങ്ങളുടെ രാജ്യത്തിന്റെ പങ്കാളിത്തം വഴി മൂലധന സമാഹരണത്തിനും സാധിക്കും. സംരംഭങ്ങൾക്ക് വ്യാപ്തി അളക്കാനും സ്വീകരിക്കാനും യു എ ഇയിൽ തന്നെ സ്ഥാപിക്കാനും സഹായിക്കുന്നതാണ് ഇത്. രണ്ട് വർഷത്തെ വർകിംഗ് സ്പേസ്, വിസയിലും ബിസിനസ്സ് സ്ഥാപനത്തിലുമുള്ള സഹായം അടക്കമുള്ള നേട്ടങ്ങൾ സ്റ്റാർട്ട്അപ്പുകൾക്കുണ്ടാകും. ഡിസ്ട്രിക്ട് 2020യുടെ ഭൗതിക- ഡിജിറ്റൽ സൗകര്യങ്ങളും തന്ത്രപ്രധാന ഭൗമശാസ്ത്ര കേന്ദ്രവും അപൂർവ തൊഴിൽ- ജീവിത അന്തരീക്ഷവും ഇതിലൂടെ ലഭിക്കും.

ഇത്തരം സംരംഭങ്ങളിലൂടെ യു എ ഇയുടെ സമ്പദ്ഘടന വൈവിധ്യവത്കരിക്കാനും തൊഴിൽ സൃഷ്ടിക്കാനും നൂതന കണ്ടുപിടിത്തം വർധിപ്പിക്കാനും പ്രതിഭകളെ ആകർഷിക്കാനും സാധിക്കും. ഫോർച്യൂൺ 500 കമ്പനികളുമായും അന്താരാഷ്ട്ര കമ്പനികളുമായും സ്വാധീനിക്കുന്ന പങ്കാളികളുമായുള്ള നേരിട്ടുള്ള ബന്ധവും സംരംഭകർക്ക് ലഭിക്കും. ഇത് അവരുടെ വ്യവസായത്തിൽ ഏറെ ഗുണം ചെയ്യും.