ഹോം › ഗൾഫ്

ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് തുടക്കമായി

By News Desk · 19 Nov 2024, 06:32 PM

ദുബൈ: ഫ്യൂച്വറിസ്റ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ തുടക്കമായി. ഇന്നും നാളെയുമായാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍(ഡിഎഫ്എഫ്)ന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഡിഎഫ്എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നാമത് എഡിഷന് തുടക്കമായിരിക്കുന്നത്. ലോക പ്രശസ്തരായ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രശസ്തരായ 150 പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 100 രാജ്യങ്ങളില്‍നിന്നായി ഈ മേഖലയിലെ 2,500 വിദഗ്ധരും പരിപാടിയുടെ ഭാഗമാവും. നൂറോളം രാജ്യാന്തര സംഘടനകളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേര്‍ ദുബൈ ഫ്യൂച്ചര്‍ ഫോറം 2024ല്‍ പങ്കാളികളാവുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#Dubai Future Forum 2024#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›