ഹോം › ഗൾഫ്

ദുബൈ ജെം സ്‌കൂള്‍ സഹ സ്ഥാപക സുല്‍ത്താന റബി വിടവാങ്ങി

By News Desk · 21 Nov 2024, 04:37 PM

ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്‌കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച പകരംവെക്കാനില്ലാത്ത സ്വദേശി വനിതയായ സുല്‍ത്താനയുടെ വിടവാങ്ങല്‍ 87ാം വയസിലായിരുന്നു. 1937ല്‍ ജനിച്ച സുല്‍ത്താന 1973ല്‍ ബര്‍ദുബൈയില്‍ കൂടെപ്പിറപ്പ് ബിബിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള ചെറിയൊരു നഴ്‌സറിയും ക്രഷും തുടങ്ങിക്കൊണ്ടാണ് തന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വളരെ ചെറിയ തുടക്കത്തില്‍നിന്നും പടിപടിയായി ഉയര്‍ന്ന് ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന യുഎഇയിലെ തന്നെ മികച്ച സ്‌കൂളുകളില്‍ ഒന്നായ ഊദ് മേത്തയിലെ ജെംമിലേക്കുള്ള പ്രയാണം അങ്ങനെയായിരുന്നു. 2023 മാര്‍ച്ചിലായിരുന്നു ഇവരുടെ വിദ്യാലയം അന്‍പതാം വാര്‍ഷികം സമഗ്രമായി ആഘോഷിച്ചത്. റബി തന്റെ കൂടെപ്പിറപ്പ് മാത്രമായിരുന്നില്ല, തന്റെ ശക്തിയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായിരുന്നെന്ന് ബിബി പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Gem School co-founder#Sultana Rabi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›