ഹോം › ഗൾഫ്

സ്മാര്‍ട്ട് റെന്റല്‍ ഇന്റെക്‌സുമായി ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ്

By News Desk · 04 Jan 2025, 06:51 PM

ദുബൈ: എമിറേറ്റിന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നാഴികകല്ലാവുന്ന സ്മാര്‍ട്ട് റെന്റെല്‍ ഇന്റെക്‌സ് 2025മായി ദുബൈ ലാന്റ് ഡിപാര്‍ട്ടമെന്റ്(ഡിഎല്‍ഡി). റിയല്‍ എസ്റ്റേറ്റ് രംഗത്തെ വികസനത്തിനും തെറ്റായ പ്രവണതകളെ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഇന്റെക്‌സ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഡിഎല്‍ഡി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സമഗ്രമായി പ്രതിനിധീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലുള്ള സംവിധാനമാണിത്. റിയല്‍ എസ്്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണിത്. കെട്ടിടങ്ങളുടെ വാടക തീരുമാനിക്കുന്നതിലെ ആരോഗ്യകരമല്ലാത്ത പ്രവണതകളെ തടയാനും ഇതിലൂടെ സാധിക്കും. ദുബൈയുടെ ഡിജിറ്റല്‍ സ്ട്രാറ്റജി ആന്റ് ദുബൈ റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ സ്ട്രാറ്റജി 2033ന്റെ ഭാഗംകൂടിയാണ് സ്മാര്‍ട്ട് റെന്റെല്‍ ഇന്റെക്‌സ് 2025. ദുബൈയിലെ കെട്ടിടങ്ങളെ വിവിധ ക്ലാസുകളായി തിരിച്ചാണ് വാടക ഈടാക്കുകയെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›