ഹോം › ഗൾഫ്

ദുബൈ മാരത്തോണ്‍: മെട്രോ പുലര്‍ച്ചെ അഞ്ചിന് ഓട്ടം തുടങ്ങും

By News Desk · 11 Jan 2025, 11:47 AM

ദുബൈ: നാളെ നടക്കുന്ന ദുബൈ മാരത്തോണിന് ഗതാഗതം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് മെട്രോ സമയം ദീര്‍ഘിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. ഞായറാഴ്ച സാധാരണ രാവിലെ എട്ടിനാണ് മെട്രോ ഓടി തുടങ്ങാറെങ്കില്‍ നാളെ പുലര്‍ച്ചെ അഞ്ചിന് തന്നെ സര്‍വിസ് ആരംഭിക്കും. ലോക പ്രസിദ്ധമായ ദുബൈ മാരത്തോണ്‍ രാവിലെ ഏഴിനാണ് ആരംഭിക്കുക. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാത്തോണില്‍ ആയിരങ്ങളാണ് പങ്കെടുക്കാറ്. 1998ല്‍ ആണ് റോഡിലൂടെയുള്ള മാരത്തോണ്‍ കൂട്ടയോട്ടത്തിന് ദുബൈ തുടക്കമിട്ടത്. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും ജനപങ്കാളിത്തം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›