ഹോം › ഗൾഫ്

ദുബൈ മെട്രോ: ശേഷി വര്‍ധിപ്പിക്കും; കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും

By News Desk · 20 Dec 2024, 02:21 PM

ദുബൈ: മെട്രോയുടെ ചുവപ്പ്, പച്ച പാതകളില്‍ അനുഭവപ്പെടുന്ന തിരക്ക് ശുഭസൂചകമാണെന്നും ദുബൈ മെട്രോയുടെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുല്‍ മുഹ്‌സെന്‍ ഇബ്രാഹീം യൂനുസ് കല്‍ബാത്. വരും നാളുകളില്‍ തന്നെ കൂടുതല്‍ ട്രെയിനുകള്‍ പാതകളില്‍പ്രതീക്ഷിക്കാം. ദുബൈയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ് മെട്രോയുടെ വിപുലീകരണം. ബ്ലൂലൈന്‍ യാഥാര്‍ഥ്യമാവുന്നതോടെ മെട്രോയുടെ ആകെ നീളം 120 കിലോമീറ്ററാവും. ഇതോടൊപ്പം 11 കിലോമീറ്റര്‍ ട്രാം ലൈനും കൂടുന്നതോടെ 131 കിലോമീറ്ററാവും. നിലവില്‍ ഇവ രണ്ടും കൂടുന്നതോടെ 101 കിലോമീറ്ററാണ് നീളം. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്ലൂലൈനും പൂര്‍ത്തിയാവുന്നതോടെ മൊത്തം സ്‌റ്റേഷനുകളുടെ എണ്ണം 67 ആയി ഉയരും. ട്രെയിനുകളുടെ എണ്ണം 157 ആവും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്‌ന പദ്ധഥിയാണ് ബ്ലൂലൈനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Metro

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›