ഹോം › ഗൾഫ്

ആഡംബര നൗകളുടെ ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസയുമായി ദുബായ്

By News Desk · 19 Feb 2025, 12:45 AM

ദുബായ്: എമിറേറ്റിലെ ജലാശയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഡംബര നൗകകളുടെ ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന് ജിഡിആര്‍എഎഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്) വ്യക്തമാക്കി. 2024 ഡിസംബറില്‍ അബുദാബി തുടങ്ങിവച്ച ഗോള്‍ഡന്‍ വിസ പരിപാടിയാണ് ദുബായിയും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ദുബായില്‍ ഫെബ്രുവരി 19ന് ആരംഭിക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2025ന്റെ മുന്നോടിയായാണ് അധികൃതര്‍ ആഡംബര നൗകകളുടെ ഉടമകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തേക്കുള്ള വിസ കാലാവധിയില്‍ എത്ര തവണ വേണമെങ്കിലും യുഎഇയ്ക്ക് പുറത്തുപോയി വരാന്‍ ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് സാധിക്കും. അതോടൊപ്പം 10 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ മാത്രം ഈ വിസകള്‍ പുതുക്കിയാല്‍ മതിയെന്നതും വിസക്ക് ഉടമകളാവുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›