ഹോം › ഗൾഫ്

ദുബൈ പൊലിസ് കൈകാര്യം ചെയ്തത് നാല് ബില്യണ്‍ മൂല്യമുള്ള 500 പണമിരട്ടിപ്പ് കേസുകള്‍

By News Desk · 22 Jan 2025, 08:02 PM

ദുബൈ: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാല് ബില്യണ്‍ ദിര്‍ഹത്തിലധികം മൂല്യമുള്ള 500ഓളം പണം ഇരട്ടിപ്പുകേസുകള്‍ പിടികൂടിയതായി ദുബൈ പൊലിസ് വെളിപ്പെടുത്തി. ആറ് കോടി മൂല്യമുള്ള വെര്‍ച്വല്‍ അസറ്റ്‌സ് കേസും ഇതില്‍ ഉള്‍പ്പെടുമെന്ന് ദുബൈ പൊലിസ് മേധാവി ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി വ്യക്തമാക്കി. ദുബൈ പൊലിസിന്റെ പണം ഇരട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പൊരുതാനുള്ള പ്രതിബദ്ധതയും വീര്യവുമാണ് ഇതിലൂടെ പ്രകടമാക്കുന്നത്. ഇത്തരം കേസുകള്‍ പിടികൂടുന്നതില്‍ രാജ്യാന്തര സഹായവും പൊലിസ് ഉപയോഗപ്പെടുത്തുന്നുണ്ട്. യുഎഇ നാഷ്ണല്‍ ആന്റി-മണി ലോണ്‍ട്രിങ് ആന്റ് കോംബാക്ടിങ് ഫിനാന്‍സിങ് ഓഫ് ടെററിസം ആന്റ് ഫിനാന്‍സിങ് ഓഫ് ഇല്ലീഗല്‍ ഓര്‍ഗനൈസേഷന്‍സ് കമ്മിറ്റിയുമായി സഹകരിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പൊലിസ് നിരന്തരം പടവെട്ടുന്നതെന്നും അല്‍ മാരി ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›