ഹോം › ഗൾഫ്

തടവുകാരന് മകളുടെ വിവാഹത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം ഒരുക്കി ദുബൈ പൊലിസ്

By News Desk · 09 Dec 2024, 02:32 PM

ദുബൈ: ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരന് വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിനല്‍കി ദുബൈ പൊലിസ്. മകളുടെ കല്ല്യാണത്തിന്റെ പ്രധാന ചടങ്ങായ വിവാഹ ഉടമ്പടി ഒപ്പിടുന്നതിനാണ് പിതാവിന് ഓണ്‍ലൈന്‍ വഴി സാക്ഷിയാവാന്‍ അവസരം ഒരുക്കിയത്. തടവുകാരന്റെ കുടുംബമായിരുന്നു ഇത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചതെന്നും തടവുകാര്‍ക്കും അവരുടെ സ്വന്തക്കാരുടെ സന്തോഷ നിമിഷങ്ങളില്‍ ഭാഗഭാക്കാവാന്‍ അവസരം ഒരുക്കുകയെന്ന മഹത്തായ മാനുഷിക മൂല്യത്തിന്റെ ഭാഗമായാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ജയിലില്‍ ഒരുക്കിയതെന്ന് ദുബൈ പൊലിസിന്റെ ശിക്ഷിക്കാനും ശിക്ഷണത്തിനുമുള്ള ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ വ്യക്തമാക്കി. തടവുകാരുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൊലിസിന്റെ മഹത്തായ പ്രവര്‍ത്തിയില്‍ തടവുകാരന്‍ പൊലിസ് അധികാരികള്‍ക്ക് നന്ദിപറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#Nikkah#online

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›