ഹോം › ഗൾഫ്

നിയമലംഘനം: ദുബൈ പൊലിസ് 1,800 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

By News Desk · 20 Nov 2024, 01:13 AM

ദുബൈ: അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ ഓടിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരില്‍ 1,800ഓളം സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് അറിയിച്ചു. അല്‍ റിഫാഅ ജൂറിസ്ഡിക്ഷനിലാണ് അല്‍ റിഫാഅ പൊലിസ് സ്റ്റേഷന്റെയും കൂടി സഹായത്തോടെ സൈക്കിളും ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശരിയായ രീതിയില്‍ സ്‌ക്ൂട്ടറും സൈക്കിളും ശരിയായ ഓടിക്കാതിരിക്കുക, അനുവദനീയമല്ലാത്ത നടവഴിയിലൂടെ ഓടിക്കുക, റോഡിലൂടെ ഓടിക്കുക, മറ്റ് വാഹനങ്ങള്‍ക്കും റോഡ് ഉപയോഗിക്കുന്നവര്‍ക്കും അപകടത്തിന് ഇടയാക്കുന്ന രീതിയില്‍ ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി സ്വീകരിച്ചത്. ഇതോടൊപ്പം 251 പേര്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിനും ഗതാഗത നിയമം പാലിക്കാത്തതിനും ശിക്ഷ നടപടിയുണ്ടാകും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bicycles#Dubai Police#scooters

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›