ദുബൈയില്‍ റമളാന് ശേഷം മാളുകള്‍ക്ക് കൂടുതല്‍ ഇളവ്

ദുബൈ: റമളാന് ശേഷം മാളുകള് അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്ത്തന സമയം ദീര്ഘിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ട് ചില്ലറ വില്പ്പന കേന്ദ്രങ്ങള്ക്ക് ദുബൈ ഇക്കോണമി സര്ക്കുലര് അയച്ചു. റമളാന് ശേഷം
 

ദുബൈ: റമളാന് ശേഷം മാളുകള്‍ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ട് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ദുബൈ ഇക്കോണമി സര്‍ക്കുലര്‍ അയച്ചു. റമളാന് ശേഷം രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയായിരിക്കും പ്രവര്‍ത്തന സമയം. വാരാന്ത്യങ്ങളില്‍ രാത്രി പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കാം.

മാത്രമല്ല, വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതും റിഫണ്ടും അനുവദിക്കും. പക്ഷേ ചില വ്യവസ്ഥകളുണ്ടാകും. തിരിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ സാനിറ്റൈസ് ചെയ്യുകയും മറ്റൊരു ഉപഭോക്താവ് ഉപയോഗിക്കുന്നതിന്റെ മുമ്പ് 24 മണിക്കൂര്‍ നേരത്തേക്ക് മാറ്റിവെക്കുകയും വേണം.

ചെയ്ഞ്ചിംഗ്/ ഫിറ്റിംഗ് റൂമുകളില്‍ ഒരു ഉപഭോക്താവിന് അഞ്ച് പ്രാവശ്യം മാത്രമേ കയറാന്‍ അനുവദിക്കാവൂ. ഫിറ്റിംഗ് റൂമുകളില്‍ പരമാവധി പത്ത് മിനുട്ട് മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കാവൂ. ഫിറ്റിംഗ് റൂമുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.