ഹോം › ഗൾഫ്

സാലികും പാര്‍ക്കിങ് ഫീസും അടുത്ത വര്‍ഷം വര്‍ധിക്കാനിരിക്കേ ഫ്‌ളെക്‌സിബിളായുള്ള ഓഫിസ് സമയം വേണമെന്ന് ദുബൈയിലെ താമസക്കാര്‍

By News Desk · 05 Dec 2024, 02:26 PM

ദുബൈ: പുതുവര്‍ഷത്തില്‍ സാലികും പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കേ കൂടുതല്‍ ഫെളെക്‌സിബിളായ ഓഫിസ് സമയം അനിവാര്യമാണെന്ന് കൂടുതല്‍ താമസക്കാര്‍. താമസ സ്ഥലത്തുനിന്നും വളരെ ദൂരെയുള്ള ഓഫിസുകളില്‍ എത്താന്‍ കൂടുതല്‍ ഇന്ധനചെലവ് വേണമെന്നിരിക്കേ ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്നതിനാല്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനം വന്നാല്‍ നന്നായിരിക്കുമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. വീട്ടില്‍ ഇരുന്ന് ജോലിചെയ്യാന്‍ സാധിച്ചാല്‍ ജോലിയിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുന്നതിനൊപ്പം കുടുംബത്തിനൊപ്പം കൂടുതല്‍ നേരം ചെലവിടാനും സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് ജീവനക്കാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷനുള്ള പണം മിച്ചംവെക്കാനും സൗകര്യമൊരുക്കും. റോഡിലെ തിരക്ക് കുറക്കാന്‍ ട്രാഫിക് കൂടുന്ന സമയത്ത് ടോള്‍ നിരക്ക് ഉയര്‍ത്തിയതുകൊണ്ട് കാര്യമില്ലെന്ന് ദുബൈയിലെ താമസക്കാരനായ മിഷേല്‍ ഡ കോസ്റ്റ് അഭിപ്രായപ്പെട്ടു. പുതിയ സാലിക് നിരക്കും പാര്‍ക്കിങ് ഫീസ് ഉയര്‍ത്തുന്നതും വാഹനം ഓടിക്കുന്നവരുടെ സാമ്പത്തിക ദുരിതം കൂട്ടാനെ സഹായിക്കൂവെന്നും ഫിലിപൈന്‍സ് ബിസിനസ് കൗണ്‍സിലിലെ പിആര്‍ ആന്റ് മീഡിയ ഡയരക്ടറായ കോസ്റ്റ വ്യക്തമാക്കി. മോജോ പിആര്‍ കമ്പനിയിലെ ജീവനക്കാരനായ റിച്ചെല്ലെ ഫോസ്‌ബെറിയും പുതിയ പരിഷ്‌കാരം ഫലപ്രദമാവുമോയെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Salik

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›