ഹോം › ഗൾഫ്

ദുബൈ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നു; ജനുവരി ഒന്നു മുതല്‍ നടപ്പാക്കും

By News Desk · 06 Dec 2024, 09:31 PM

ദുബൈ: മദ്യത്തിന് 2025 ജനുവരി ഒന്നുമുതല്‍ 30 ശതമാനം മുനിസിപാലിറ്റി ടാക്‌സ് പുനഃസ്ഥാപിക്കാന്‍ ദുബൈ ഒരുങ്ങുന്നു. ആള്‍ക്കഹോള്‍ റീട്ടെയിലറായ ആഫ്രിക്കന്‍ + ഈസ്റ്റേണ്‍ ആണ് തങ്ങളുടെ ഉപഭോക്താക്കളായ റെസ്‌റ്റൊറന്റുകള്‍ക്കും ബാറുകള്‍ക്കും ഇതു സംബന്ധിച്ച ഇ മെയില്‍ അയച്ചിരിക്കുന്നത്. ദയവായി ശ്രദ്ധിക്കൂ, ആള്‍ക്കഹോളിക് ബീവറേജുകളുടെ വാങ്ങലുകള്‍ക്ക് 30 ശതമാനം നികുതി ചുമത്തുമെന്ന് ദുബൈ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു… ഇവര്‍ നല്‍കിയിരിക്കുന്ന ഇ-മെയിലില്‍ പറയുന്നതിങ്ങനെയാണ്. ഇത് എല്ലാവിധ ഓര്‍ഡറുകള്‍ക്കും ബാധകമായിരിക്കുമെന്നും ജനുവരി ഒന്ന് ബുധന്‍ മുതലാണ് നടപ്പാക്കി തുടങ്ങുകയെന്നും മെയിലില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് മദ്യത്തിന് 30 ശതമാനം ടാക്‌സ് എടുത്തുകളയുന്നതായി ദുബൈ നഗരസഭ വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് 2024 ഡിസംബര്‍വരെ തുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ടാക്‌സ് ചുമത്തുന്നതിലൂടെ നടപ്പാക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›