ഹോം › ഗൾഫ്

ദുബൈ-റിയാദ് സെക്ടര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ ഡെസ്റ്റിനേഷന്‍

By News Desk · 20 Dec 2024, 04:36 PM

റിയാദ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ ഡെസ്റ്റിനേഷന്‍ പദവി ദുബൈ-റിയാദ് സെക്ടറിന്. ലോകത്തിലെ ആദ്യ 10 ഡെസ്റ്റിനേഷനുകള്‍ നിര്‍ണയിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒഎജിയുടെ പട്ടികയിലാണ് ഈ നേട്ടം. 2024ല്‍ 43.06 ലക്ഷം സീറ്റുകളാണ് ഈ റൂട്ടില്‍ ഉണ്ടായിരുന്നത്. രാജ്യാന്തര യാത്രാ ഡാറ്റ ദാതാക്കളാണ് ഒഎജി. 68 ലക്ഷം സീറ്റുകളുമായി ഹോങ്കോങ്-തായ്‌പെയ് സെക്ടറാണ് ലോകത്ത് ഒന്നാമത്. 55 ലക്ഷം സീറ്റുകളുമായി കെയ്‌റോ-ജിദ്ദ സെക്ടര്‍ രണ്ടാമതുമുള്ള പട്ടികയിലാണ് ആറാം സ്ഥാനം. ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ 10ല്‍ ഏഴ് റൂട്ടുകളും ഏഷ്യയിലാണെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള സിഇഒ പോള്‍ ഗ്രിഫ്ത്സ് വ്യക്തമാക്കി. ഗുണമേന്മയുള്ള സ്മാര്‍ട്ട് സേവനങ്ങളും മികച്ച ആതിഥേയത്വ അനുഭവങ്ങളുമാണ് ദുബൈയെയും റിയാദിനെയും നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിനോദസഞ്ചാര രംഗത്ത് കുതിച്ചോടുന്ന ഇരു രാജ്യങ്ങളിലേക്കും സന്ദര്‍ശകരുടെ ഒഴുക്കാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›