ഹോം › ഗൾഫ്

ദുബൈ റണ്‍: നാലു റോഡുകള്‍ നാളെ താല്‍ക്കാലികമായി അടക്കും

By News Desk · 23 Nov 2024, 08:40 PM

ദുബൈ: നഗരവാസികളും ഫിറ്റ്‌നസ് പ്രേമികളുമെല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുബൈ റണ്‍ പ്രമാണിച്ച് നഗരത്തിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടക്കുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 10.30 വരെയാണ് റോഡുകള്‍ അടച്ചിടുക. ഈ പാതയില്‍ സഞ്ചരിക്കേണ്ടവര്‍ക്ക് മറ്റു വഴികളും ആര്‍ടിഎ ഓഫര്‍ ചെയ്യുന്നുണ്ട്. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിനും സെക്കന്റ് ബ്രിഡ്ജിനും ഇടയിലാവും ശൈഖ് സായിദ് റോഡ് അടച്ചിടുക. ശൈഖ് സായിദ് റോഡിനും അല്‍ ബഊര്‍സ സ്ട്രീറ്റിനും ഇടയിലുള്ള അല്‍ സുകൂക്ക് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, വണ്‍ വേ ഫ്രം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡ് തുടങ്ങിയവയാണ് അടച്ചിടുക. ഇതിന് പകരമായി ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്(അപ്പര്‍ ലെവല്‍), സബീല്‍ പാലസ് സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ റോഡ്, അല്‍ വാസല്‍ റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ ബദാഅ സ്ട്രീറ്റ് എന്നിവ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാവുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Run

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›