ഹോം › ഗൾഫ്

ദുബൈ റണ്‍: മെട്രോ നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

By News Desk · 23 Nov 2024, 09:06 PM

ദുബൈ: നഗരം സാക്ഷിയാവാന്‍ പോകുന്ന വമ്പന്‍ ഫിറ്റ്‌നസ് മാമാങ്കമായ ദുബൈ റണ്‍ പ്രമാണിച്ച് മെട്രോയുടെ സയമം ദീര്‍ഘിപ്പിച്ചു. പച്ചയും ചുവപ്പും ലൈനുകള്‍ ആഴ്ച അവധി ദിനമായ നാളെ(ഞായര്‍) പുലര്‍ച്ചെ മൂന്നു മുതല്‍ രാത്രി 12 മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈ റണ്‍ പ്രമാണിച്ചാണ് മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കു മുന്‍പായി ആവശ്യമായ തുക നോള്‍ കാര്‍ഡില്‍ ഉണ്ടോയെന്ന് മെട്രോ യാത്രക്കായി എത്തുന്നവര്‍ പരിശോധിക്കണമെന്ന് ആര്‍ടിഎ അഭ്യര്‍ഥിച്ചു. സില്‍വര്‍ കാര്‍ഡില്‍ മിനിമം 15 ദിര്‍ഹവും ഗോള്‍ഡ് കാര്‍ഡില്‍ മിനിമം 30 ദിര്‍ഹവുമാണ് മെട്രോയില്‍ യാത്രക്കും തിരിച്ചുവരാനുമായി വേണ്ടത്. വാര്‍ഷിക ഫിറ്റ്‌നസ് ഇവെന്റായ ദുബൈ റണ്‍ 2024ന് ആതിഥേയത്വം വഹിക്കുന്നത് മായി ദുബൈ ആണ്. ദുബൈ ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഗ്രാന്റ് ഫിനാലെയെന്നാല്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം ഫിറ്റ്‌നസ് ഉത്സാഹികളുടെയും വലിയൊരു കൂടിച്ചേരലാണ്. നവംബര്‍ 24 ഇത്തരക്കാര്‍ക്കൊന്നും ഒരിക്കലും മറക്കാനാവാത്ത സംഭവമാക്കി മാറ്റാനാണ് സംഘടകര്‍ ശ്രമിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Metro#Dubai Run

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›