ഹോം › ഗൾഫ്

അപകട ഹോട്ട്‌സ്‌പോര്‍ട്ട് കണ്ടെത്താവുന്ന എഐ സംവിധാനവുമായി ദുബൈ വിദ്യാര്‍ഥികള്‍

By News Desk · 09 Dec 2024, 02:28 PM

ദുബൈ: റോഡില്‍ അപകട ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ദുബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി. എമിറേറ്റിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അപകടം കൂടുതലുള്ള ഇടങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനമാണ് ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഡാറ്റ സയന്‍സിനൊപ്പം എഐ അധിഷ്ഠിത അല്‍ഗോരിതവും സംയോജിപ്പിച്ച് വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ട്രാന്‍സ്‌പോ എന്ന ഈ സംവിധാനം ആലിബാബ ക്ലൗഡ്/എഐയുടെയും ആര്‍ടിഎ ഹാക്കത്തോണ്‍ 2024ന്റെയും ബെസ്റ്റ് ഇംപ്ലിമെന്റേഷന്‍ ചാംമ്പ്യന്‍ അവാര്‍ഡിന് അര്‍ഹമായിരുന്നു. ടാക്‌സിക്ക് ഏറ്റവും ആവശ്യക്കാരുള്ള ഇടങ്ങളില്‍ വാഹനത്തിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കി പരമാവധി സേവനം അതിവേഗം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് ട്രാന്‍സ്‌പോ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#Ai#Dubai Police#Dubai Studans#hotspot

ബന്ധപ്പെട്ട വാർത്തകൾ

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്
പൂർണ്ണ പേജ് കാണുക ›