ദുബൈയില്‍ നിന്ന് വിദേശ യാത്ര നടത്തുന്നവര്‍ക്ക് വീട്ടില്‍ വെച്ച് പരിശോധന

ടെസ്റ്റിന് വേണ്ടി ബുക്ക് ചെയ്താല് ആരോഗ്യ പ്രവര്ത്തകര് യാത്രക്കാരനെ സമീപിച്ച് ഇഷ്ടമുള്ളയിടത്ത് വെച്ച് സ്വാബ് ശേഖരിക്കും. ലാബില് വെച്ച് സാമ്പിള് പരിശോധിച്ച് ഫലം ഡിജിറ്റല് രൂപത്തില് കൈമാറും.
 

ദുബൈ: ദുബൈയില്‍ നിന്ന് വിദേശ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ വെച്ചോ അവര്‍ തിരഞ്ഞെടുക്കുന്ന എമിറേറ്റിലെ സ്ഥലങ്ങളില്‍ വെച്ചോ കൊവിഡ്- 19 പരിശോധന നടത്താന്‍ സംവിധാനമൊരുങ്ങി. ബാഗേജ് ടെക്‌നോളജി ലോജിസ്റ്റിക്‌സ് കമ്പനിയായ ഡബ്‌സ് ആണ് ഈ സൗകര്യമൊരുക്കിയത്. പരിശോധിച്ച് 24- 48 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ടെസ്റ്റിന് വേണ്ടി ബുക്ക് ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രക്കാരനെ സമീപിച്ച് ഇഷ്ടമുള്ളയിടത്ത് വെച്ച് സ്വാബ് ശേഖരിക്കും. ലാബില്‍ വെച്ച് സാമ്പിള്‍ പരിശോധിച്ച് ഫലം ഡിജിറ്റല്‍ രൂപത്തില്‍ കൈമാറും. മെഡിക്ലിനിക് ആണ് പരിശോധനാ സേവനങ്ങള്‍ നല്‍കുന്നത്.

വിദേശ യാത്ര നടത്തുന്ന വിദേശികളും പൗരന്മാരും കൊവിഡ് പരിശോധന നടത്തണമെന്ന് യു എ ഇ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫലം നെഗറ്റീവ് ആണെങ്കില്‍ 48 മണിക്കൂര്‍ മാത്രമെ ഈ സര്‍ട്ടിഫിക്കറ്റിന് സാധുതയുണ്ടാകുകയുള്ളൂ.