{"vars":{"id": "89527:4990"}}

വ്യാജ മെഡിക്കല്‍ രേഖ; ഈജിപ്തുകാരന്‍ കുവൈറ്റില്‍ അറസ്റ്റിലായി

 
കുവൈറ്റ് സിറ്റി: മെഡിക്കല്‍ പ്രഫഷണലുകളുടെ മുദ്രകള്‍ ദുരുപയോഗം ചെയ്ത് വ്യാജ രേഖ ചമച്ച കേസില്‍ ഈജിപ്ഷ്യന്‍ പൗരന്‍ അറസ്റ്റിലായി. ജനറല്‍ ഡിപാര്‍ട്ടമെന്റ് ഓഫ് റസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ടീം ആണ് പ്രതിയെ പിടികൂടിയത്. മുദ്രകള്‍ ദുരുപയോഗം ചെയ്്തു വ്യാജമായി റിപ്പോര്‍ട്ടുകളും മെഡിക്കല്‍ റെക്കോര്‍ഡുകളും സൃഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ സ്ഥാപനത്തിന്റേതായ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങളുടെ അറിവില്‍പെടാതെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെഡിക്കല്‍ പ്രഫഷണലുകള്‍ അധികൃതരെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.