യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദബി: സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് മാനവ വിഭവ, ഇമാറാതിവത്കരണ മന്ത്രാലയം. റമളാന്‍ 29 (മെയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് അവധി. വേതനത്തോടെയുള്ള
May 14, 2020, 14:51 IST
അബുദബി: സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് മാനവ വിഭവ, ഇമാറാതിവത്കരണ മന്ത്രാലയം. റമളാന്‍ 29 (മെയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് അവധി. വേതനത്തോടെയുള്ള അവധിയായിരിക്കുമിത്.
റമളാന്‍ 29 വരെയാണ് ഉള്ളതെങ്കില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി നാല് ദിവസവും റമളാന്‍ 30 ഉണ്ടെങ്കില്‍ അഞ്ച് ദിവസത്തെ അവധിയുമാണ് ലഭിക്കുക. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കും റമളാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരുന്നത്.